Uchavilaakathe Uruvam | Novel

By Aneesh Thakadiyil

നാരായണിപ്പിള്ള, കുമാരൻ, പപ്പൻ ഇങ്ങനെ മൂന്നു...

ഓരോ നാടിനും ഓരോ കഥപറയാനുണ്ടാകും. ഉച്ചവിളാകവും അങ്ങനെയൊരു നാടാണ്. അവിടെ കുറേ മനുഷ്യരുണ്ട്. കഥ പറഞ്ഞവരും കഥയായി മാറിയവരുമുണ്ട്. നാരായണിപ്പിള്ള, കുമാരൻ, പപ്പൻ ഇങ്ങനെ മൂന്നു തലമുറകളിലൂടെ വരച്ചിടുന്ന ഒരു ദേശത്തിന്റെ കഥ. അന്യം നിന്നുപോകുന്ന തിരുവനന്തപുരം ഭാഷയിലെ സുന്ദരമായ ഒട്ടേറെ പ്രയോഗങ്ങൾ ഇതിൽ കാണാം. ഏവരേയും ആകർഷിക്കുന്ന മലയാളത്തനിമ, നാട്ടിൻപുറത്തുള്ള പച്ചമനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രസൃഷ്ടി എന്നിവ ഉച്ചവിളാകത്തെ ഉരുവത്തെ ജീവനുള്ളതാക്കുന്നു. അനീഷ് തകടിയിലിന്റെ നാലാമത്തെ പുസ്തകമാണിത്.

 
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
 

Every region has a story to tell. Uchavilakam is also such a place. There are many people there. The story of a land drawn through three generations like Narayani Pilla, Kumaran, and Pappan. This is the fourth book by Aneesh Thakadiyil.

Publisher : Buddha Creations

 

Availability

available

Categories

Publish Date

2023-11-01

Published Year

2023

Total Pages

115

ISBN 10

8195508286

ISBN 13

978-8195508280

Format

Hardcover

Country

India

Language

Malayalam

Dimension

17x10x 1 cm

Average Ratings

Readers Feedback

ഉച്ചവിളാകത്തെ ഉരുവം

ഉച്ചവിളാകാത്തിന് ഒരു പഠനം ഒക്കെ എഴുതാൻ ഇരുന്നതാ..എഴുതി ഏതാണ്ട് പകുതിയാവേം ചെയ്തതാ... പിന്നെന്താന്നു വച്ചാ എന്റെ നല്ല സമയത്തിന്റെ കൂടുതൽ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ചെറുതല്ലാത്ത സങ്കടം ഉള്ളിൽ കിടന്ന് കരഞ്ഞു...Read More

Midhun Karumalloor

×
ഉച്ചവിളാകത്തെ ഉരുവം

ഉച്ചവിളാകാത്തിന് ഒരു പഠനം ഒക്കെ എഴുതാൻ ഇരുന്നതാ..എഴുതി ഏതാണ്ട് പകുതിയാവേം ചെയ്തതാ… പിന്നെന്താന്നു വച്ചാ എന്റെ നല്ല സമയത്തിന്റെ കൂടുതൽ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ഒരു ചെറുതല്ലാത്ത സങ്കടം ഉള്ളിൽ കിടന്ന് കരഞ്ഞു വിളിക്കുന്നുണ്ട്. അത് പോട്ടെ… എന്റെ ദുർബലമായ നിരീക്ഷണങ്ങളെക്കാൾ ഊർജമുണ്ട് അനൂ, നിന്റെ ജീവനുള്ള അക്ഷരങ്ങൾക്ക്.
ഇവന്റെ എഴുത്തുകൾ എന്നും എന്നെ ഞെട്ടിക്കാറുള്ളത്, അവ പങ്കിടുന്ന ജീവിതപരിസരങ്ങളുടെ സൂക്ഷ്മമായ നേർചിത്രങ്ങളിലൂടെയാണ്. അവസാനം ഇറങ്ങിയ ‘അയ്യപ്പൻ’ എന്ന നോവലിൽ പോലും, നമ്മൾ കണ്ടെത്തുന്നതും പരിചയപ്പെടുന്നതും ചിരപരിചിതനായ അയ്യപ്പനെയോ, അയ്യപ്പകഥയേയോ അല്ല, കാടും നാടും ഒന്നിക്കുന്ന മനുഷ്യ ജീവിതത്തിന്റെ,
അധിനിവേശത്തിന്റെ, സംസ്കാരത്തിന്റ, ഒക്കെ കഥയെയാണ്.
അതുപോലെ ഒരു ദേശത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘ഉച്ചവിളാകത്തെ ഉരുവം’.
അനിയൻ എന്ന സ്വാതന്ത്ര്യത്തിൽ ഇതിൻറെ ആദ്യ വായനക്കാരനാവാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.
ഓരോ അധ്യായവും ഒട്ടും പ്രതീക്ഷിക്കാത്ത സമസ്യകളും, സംഘർഷങ്ങളും, ആണ് എനിക്ക് സമ്മാനിച്ചത്.
കോളനിയനന്തര കാലത്തെ വൈദേശികാഭിമുഖ്യങ്ങളെ, കപടാദാർശങ്ങളെ, നവോത്ഥാനത്തിന്റെ മുഖംമൂടിയിട്ട സംസ്കാരനിരാസങ്ങളെ, ഒക്കെ പ്രതിരോധിക്കാൻ ഒരു ജനത നടത്തിയ എളിയ പോരാട്ടങ്ങളുടെ കഥ കൂടിയാണ് ഈ പുസ്തകം. നഗരവൽക്കരണത്തിന്റെ യന്ത്രക്കൈകളിൽ നിന്ന് തങ്ങളുടെ ജീവനും ജീവിതവും വിശ്വാസങ്ങളും നിലനിർത്തുവാൻ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യരും, തിരുവനന്തപുരത്തിന്റെ ഗ്രാമജീവിതത്തിൻറെ നേർചിത്രങ്ങളും എല്ലാം ഈ താളുകളിൽ നിന്നും വായിച്ചെടുക്കാം. ദ്രാവിഡസംസ്കാര ചിഹ്നങ്ങളുടെ മീതെ വന്നുപതിച്ച നവീകരണ ബോംബുകളുടെയും, അവ സൃഷ്ടിച്ച അപരബോധ്യങ്ങളുടെയും കൃത്യമായ സൂചനകൾ ഈ നോവലിൽ കാണാം.
ഇത് എന്റെയും നിങ്ങളുടെയും കഥ കൂടിയാണ്..
ഭൂതവും ഭാവിയും വർത്തമാനവും ഒന്നിക്കുന്ന..
കാലത്രയങ്ങളുടെ….
അതിന്റെ തുടർച്ചയുടെ കഥ..
ഇതവസാനിക്കുന്നില്ല..
എന്നിലൂടെ…
നിങ്ങളിലൂടെ….
വരാനിരിക്കുന്ന
തലമുറകളിലൂടെ…
തുടർന്നുകൊണ്ടേയിരിക്കുന്നു…

Midhun Karumalloor

ഉച്ചവിളാകത്തെ ഉരുവം

ഒരു എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു എന്ന ചോദ്യത്തിന് എന്റെ ഉത്തരം അദേഹത്തിന്റെ അക്ഷരങ്ങൾ പുസ്തക രൂപേണ വായനക്കാരന്റെ മുന്നിൽ എത്തുമ്പോൾ എന്നതായിരിക്കും. പിന്നീട് എഴുത്തുക്കാരൻ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യം കൈയാളുന്നത് വായനക്കാരൻ ആയിരിക്കും. ഒരു...Read More

Surya SS

×
ഉച്ചവിളാകത്തെ ഉരുവം

ഒരു എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു എന്ന ചോദ്യത്തിന് എന്റെ ഉത്തരം അദേഹത്തിന്റെ അക്ഷരങ്ങൾ പുസ്തക രൂപേണ വായനക്കാരന്റെ മുന്നിൽ എത്തുമ്പോൾ എന്നതായിരിക്കും. പിന്നീട് എഴുത്തുക്കാരൻ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യം കൈയാളുന്നത് വായനക്കാരൻ ആയിരിക്കും. ഒരു പുസ്തകം എങ്ങനെ വായിക്കണം? വിലയിരുത്തപ്പെടണം? എന്നത് പലപ്പോഴും വായനക്കാരനെ ആശ്രയിച്ചാകും നിലനിൽക്കുക. വായനക്കാരൻ ഒരു പുസ്തകത്തെ വിലയിരുത്തുന്നത് പലപ്പോഴും അവന്റെ അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ചില പുസ്തകങ്ങൾ വായിക്കുന്ന അവസരത്തിൽ എനിക്ക് അപരിചിതമായ തുരുത്തിൽ എത്തപെട്ടതായി തോന്നാറുണ്ട്.

നിയമസഭാ പുസ്തകോത്സവത്തിൽ വച്ചാണ് ഉച്ചവിളാകത്തെ ഉരുവം എനിക്ക് ഒപ്പം യാത്ര തുടങ്ങിയത്. “ഉച്ചവിളാകം” എനിക്ക് തീർത്തും അപരിചിതമായ ഇടമായിരുന്നില്ല. കോമരുവും നാരായണിപ്പിള്ളയും കൃത്താസനും സുലോചനയും വിത്സൻ മൊതലാളിയും മൊണ്ടിസുകുവും ഒക്കെ എനിക്ക് പരിചിതരായിരുന്നു. ഞാൻ ജീവിക്കുന്ന ഇടത്തിന്റെ ഏതോ കോണിൽ ഒരു ഉച്ചവിളാകം ഉണ്ട്. അവിടെ ഞാൻ ഈ മനുഷ്യരെ ഒക്കെ കണ്ടിട്ടുണ്ട്. തീർത്തും ലളിതമായ ഭാഷയിൽ കടിച്ചാൽ പൊട്ടാത്ത അലങ്കാരങ്ങളുടെ ഒന്നും സഹായമില്ലാതെ തീർത്തും സാധാരണമായിട്ടാണ് എഴുത്തുക്കാരൻ കഥ പറഞ്ഞുപോകുന്നത്. തീർത്തും പരിചിതമായ ഇടത്തിലൂടെ നടക്കുകയാണെന്ന ചിന്തയാണ് കഥയുടെ ഓരോ ഘട്ടത്തിലും എനിക്ക് ഉണ്ടായത്. മികച്ച ഒരു വായനാ അനുഭവമാണ് “ഉച്ചവിളാകത്തെ ഉരുവം ” പകർന്നുനൽകുന്നത്. ഉച്ചവിളാകവും അവിടെത്തെ മനുഷ്യരും ഇനിയും ഒരുപാട് വായനക്കാരുമായി ചങ്ങാത്തം കൂടട്ടെ എന്ന് ആശംസിക്കുന്നു.

 

Surya SS

ഉച്ചവിളാകത്തെ ഉരുവം

ഭാഷ ആശയാഭിലാഷങ്ങളുടെ പ്രകാശനത്തിനും കല മനുഷ്യനെ 'നല്ല മനുഷ്യ'നാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഒരു ഭാഷ സംസാരിക്കുന്ന എല്ലാ പ്രദേശത്തെയും ജനവിഭാഗത്തിനും മനസ്സിലാകുന്നതും തെറ്റില്ലാത്തതുമായ ഭാഷയാണ് മാനകഭാഷ. അതു പ്രയോഗിക്കേണ്ട ചില പ്രത്യേക ഇടങ്ങളുണ്ട്. അതിനെയാണ് നല്ലഭാഷയെന്നു...Read More

Vattapparampil Peethambaran

×
ഉച്ചവിളാകത്തെ ഉരുവം
ഭാഷ ആശയാഭിലാഷങ്ങളുടെ പ്രകാശനത്തിനും കല മനുഷ്യനെ ‘നല്ല മനുഷ്യ’നാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഒരു ഭാഷ സംസാരിക്കുന്ന എല്ലാ പ്രദേശത്തെയും ജനവിഭാഗത്തിനും മനസ്സിലാകുന്നതും തെറ്റില്ലാത്തതുമായ ഭാഷയാണ് മാനകഭാഷ. അതു പ്രയോഗിക്കേണ്ട ചില പ്രത്യേക ഇടങ്ങളുണ്ട്. അതിനെയാണ് നല്ലഭാഷയെന്നു വിവക്ഷിക്കുന്നത്. അതുപോലെതന്നെ നല്ലതാണ് ഓരോ പ്രദേശത്തും ഓരോ വീട്ടിലും ഓരോ ആളും പ്രയോഗിക്കുന്ന വാമൊഴികളും. അവയിലെ തെറ്റും ശരിയും ആരും അന്വേഷിക്കാറില്ല.
മലയാളികളായ നാം ഓരോരുത്തരും പ്രയോഗിക്കുന്ന വാമൊഴികള് വ്യത്യസ്തമായിരിക്കും. നമ്മുടെ മാതൃഭാഷയായ മലയാളത്തിലെ ആയിരക്കണക്കിനു വാമൊഴികളുടെ അര്ത്ഥതലങ്ങളും അവയുടെ ഉച്ചാരണത്തിന്റെ താളവും ഈണവും ശുദ്ധിയും വ്യത്യസ്തമായിരിക്കും. അവ ഓരോന്നും തനതു ചന്തവും തനിമയും നിലനിര്ത്തുന്നു. അങ്ങനെയാണ് നമുക്ക് ‘ആറു നാട്ടില് നൂറു ഭാഷ’ എന്ന ശൈലിയുണ്ടായത്.
‘ഉച്ചവിളാകത്തെ ഉരുവം’ എന്ന നോവല്, ഭാഷയിലെ വാമൊഴി വഴക്കത്തിന്റെ പ്രത്യേകതയും തനിമയും പ്രകടമാക്കുന്ന ഒന്നാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയതിനാല് ഒറ്റയിരുപ്പില് ഞാനതു വായിച്ചുതീര്ത്തു. സാധാരണ ജനങ്ങള്ക്ക് ഒറ്റയിരുപ്പില് വായിച്ചു തീര്ക്കാനുതകുന്ന ലളിതമായ ഭാഷ, കെട്ടുപിണയാത്ത വാക്യഘടന, ഏവരെയും ആകര്ഷിക്കുന്ന മലയാളത്തനിമ, നാട്ടിന്പുറത്തുള്ള ശുദ്ധമനസ്‌കരായ പച്ചമനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രസൃഷ്ടി എന്നിവ ഉച്ചവിളാകത്തെ ഉരുവത്തെ ജീവനുള്ളതാക്കുന്നു.
ജാതിമതചിന്തകളും അവയുടെ പേരില് ഉറഞ്ഞുതുള്ളുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധികാരം കൈയടക്കാനായി അടിച്ചേല്പ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനെതിരെയുള്ള ഒളിമിന്നലുകള് ഈ നോവലില് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നുണ്ട്. വിശ്വാസ പ്രമാണങ്ങളും അന്ധവിശ്വാസങ്ങളും തമ്മില് സൗഹൃദമായിത്തന്നെ ഏറ്റുമുട്ടുമ്പോഴും കേരളീയ ഗ്രാമങ്ങളിലെ നിഷ്‌കളങ്കതയും സാഹോദര്യവും സംസ്‌കാരവും നുറുങ്ങു സംഭവങ്ങളിലൂടെ ഈ നോവലില് തെളിഞ്ഞുകാണാം. ഒരു പ്രദേശത്തിലെ എല്ലാ മതങ്ങളിലും ജാതിവിഭാഗങ്ങളിലും പെട്ട പണിയാളരുടെ മതേതരത്വവും പാരസ്പര്യവും വിശ്വാസ സൗഹൃദങ്ങളും ഈ നോവല് വിളംബരം ചെയ്യുന്നു.

Vattapparampil Peethambaran

ഉച്ചവിളാകത്തെ ഉരുവം

കേരളപ്പിറവി ആയിട്ട് മലയാള ഭാഷയിലെ എഴുതി ചേർക്കപ്പെട്ട അമൂല്യങ്ങളായ സാഹിത്യ ശാഖയിലേക്ക് ഈ പുസ്തകം കൂടി ഉണ്ടാവുമെന്ന് സന്തോഷത്തോടെ പറയട്ടെ. ഓരോ ദേശത്തെയും ഭാഷ കൊണ്ട് അടയാളപ്പെടുത്തുന്നതിൽ ചില എഴുത്തുക്കാരും അവരുടെ സംഭവനകളും അതിമനോഹരങ്ങളാണ്....Read More

Dr.Elaine

×
ഉച്ചവിളാകത്തെ ഉരുവം

കേരളപ്പിറവി ആയിട്ട് മലയാള ഭാഷയിലെ എഴുതി ചേർക്കപ്പെട്ട അമൂല്യങ്ങളായ സാഹിത്യ ശാഖയിലേക്ക് ഈ പുസ്തകം കൂടി ഉണ്ടാവുമെന്ന് സന്തോഷത്തോടെ പറയട്ടെ. ഓരോ ദേശത്തെയും ഭാഷ കൊണ്ട് അടയാളപ്പെടുത്തുന്നതിൽ ചില എഴുത്തുക്കാരും അവരുടെ സംഭവനകളും അതിമനോഹരങ്ങളാണ്. വായനയിൽ അധികം സമ്പാദിച്ചു എന്ന് കരുതാൻ കഴിയാത്ത ഒരാൾ എങ്കിലും ഒരു ദേശത്തിന്റെ കഥയും, തക്ഷൻ കുന്നു സ്വരൂപവും ചെറുമ്പ് അംശം ദേശം, കല്യാണിയും ദാക്ഷായണിയും ഒക്കെ വായിച്ചു വന്ന വഴിയിൽ ഇന്ന് ഏറെ ഇഷ്ടത്തോടെ പറയാൻ കഴിയും “ഉച്ചവിളാകത്തെ ഉരുവം” ഈ ശ്രേണിയിൽ ഉൾപ്പെടുമെന്ന്. തിരുവനന്തപുരം എന്നത് ഒരു തലസ്ഥാനം മാത്രമായോ മിമിക്രിയിലൂടെ കേട്ടു വരുന്ന ഒരു പ്രാദേശിക ഭാഷയായി വിശ്വസിപ്പിക്കപ്പെടുമ്പോൾ അസ്സൽ തിരോന്തോരം ഭാഷ ആസ്വദിച്ചു വായിക്കാൻ ഈ ചെറിയ നോവലിലൂടെ പറ്റും. അനീഷിന്റെ കയ്യിൽ അയ്യപ്പൻ എഴുതിയ ഭാഷ മാത്രമല്ല ഉച്ചവിളാകത്തെ ഉരുവത്തിനായി പരുവപ്പെട്ട ഭാഷയും ഭദ്രമാണ്

Dr.Elaine

Submit Your Review You are not allowed to submit a review. Please Log In

onwin