Humayoon Theruvile Sakshi | ഹുമയൂൺ തെരുവിലെ സാക്ഷി

By Aneesh Thakadiyil

തെരേസയുടെ, ആനന്ദിന്റെ, കാളിമായുടെ , അനുരൂപിന്റെ,...

The story of Teresa, Anand, Kalima, Anurup, Nayaretan… Through twenty big and small faces through their eyes, the story unfolds through words.

Humayun Theruvile Sakshi is the second book by Aneesh Thakadiyil.

അധികാരം കൈയാളുന്നവർ അതിൽ നിന്നും നിഷ്കാസിതരായിക്കഴിഞ്ഞാൽ അവരുടെ പിൻതലമുറയെങ്ങനെയാവും ആ അവസ്ഥയെ ഉൾക്കൊള്ളുന്നത്? കലഹിക്കാതെ ഒന്നിലും ഇടപെടാതെ സാക്ഷിയായി ജീവിക്കുന്ന ചിലർ അക്കൂട്ടത്തിലുണ്ടാകാം. സാക്ഷി ഒന്നിലും ഇടപെടാറില്ല. ഇടപെടുന്ന നിമിഷം സാക്ഷി അതല്ലാതായിത്തീരും. തെരേസയുടെ, ആനന്ദിന്റെ, കാളിമായുടെ , അനുരൂപിന്റെ, നായരേട്ടന്റെ…അങ്ങനെ വലുതും ചെറുതുമായ ഇരുപതു മുഖങ്ങളിലൂടെ, അവരുടെ കണ്ണിലൂടെ വാക്കുകളിലൂടെ വെളിപ്പെടുന്ന കഥ. അനീഷ് തകടിയിലിന്റെ രണ്ടാമത്തെ പുസ്തകമാണ് ഹുമയൂൺ തെരുവിലെ സാക്ഷി.

പ്രസാധകർ ബുദ്ധാ ക്രിയേഷൻസ്

Availability

available

Categories

Publish Date

2022-01-01

Published Year

2022

Total Pages

85

ISBN 10

8196374097

ISBN 13

978-8196374099

Format

Hardcover

Country

India

Language

Malayalam

Dimension

17x10x1 cm

Average Ratings

Readers Feedback

ഹുമയൂൺ തെരുവിലെ സാക്ഷി

2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി. ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ...Read More

Arunbabu Visakh

×
ഹുമയൂൺ തെരുവിലെ സാക്ഷി
2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി.
ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി തോന്നും നമുക്ക്…അവിടെ ആണ് ഈ നോവലിൻ്റെ വിജയം, എഴുതിയ നോവലിസ്റ്റിൻ്റെയും. ഇതിലെ തെരേസ, ആനന്ദ് ഒക്കെ നടന്നു നീങ്ങുമ്പോൾ ഒപ്പം നമ്മളും ആ കാഴ്ചകൾ കണ്ട് നടക്കുന്നതായി അനുഭവപ്പെടും… നായരേട്ടനും മാധവ്ജിയും കാളീമായും ശ്യാമയും അനുരൂപ് മുഖർജിയും ഒക്കെ നമ്മളോട് കൂടെ ആണ് ഉള്ളതെന്ന് തോന്നും..
അന്നപൂർണ അമ്മയും ലാൽ ബഹദൂറും അനുരൂപും ഒക്കെ വർത്തമാനകാല ഭാരതത്തിൽ ഉണ്ടാകണം എന്ന് നമ്മൾ ഓരോരുത്തരും ചിന്തിച്ച് പോകും..അത്തരം ചിന്തകളും തോന്നലുകളും ആണ് നമ്മെ ഈ സാങ്കൽപ്പിക കഥയെ എന്നോ സംഭവിച്ച ഒരു ജീവിത കഥയായി കാണാൻ പ്രേരിപ്പിക്കുന്നത്..
ബഹദൂർ ഷാ സഫറിൻ്റെയും മിർസാ ഷായുടെയും കഥ ആനന്ദിനെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുമ്പോൾ അത് ഈ നോവലിനു വജ്രഹാരം അണിയിച്ച മാതിരി ഉണ്ടെന്ന് പറഞ്ഞാൽ അത് ഒരു തെറ്റാവില്ല.
വായന തുടങ്ങി അവസാനിക്കുന്ന വരെയും ആരാണീ സാക്ഷി എന്ന ജിജ്ഞാസയും വായനക്കാരന് ഒരു പ്രേരക ശക്തിയായി മാറും എന്നതിൽ തർക്കമില്ല. ഡൽഹി എന്ന മഹാനഗരം, രാജ്യ തലസ്ഥാനം, അതിനു സാക്ഷി ആകേണ്ടി വന്ന ചരിത്രങ്ങൾ…ഒടുവിൽ സുൽത്താന് കൈമാറാൻ തെരേസ ഹോഡ്സൺ കൊണ്ടുവന്ന പേടകം, അത് തുറന്നു ഉള്ളറിഞ്ഞ ശേഷം സുൽത്താൻ്റെ പ്രതികരണം…എല്ലാം മനോഹരം…സുന്ദരമായ വാങ്മയ ചിത്രങ്ങൾ എത്ര കേമമായി അവതരിപ്പിക്കപ്പെടുന്നു ഈ നോവലിൽ..
അവസാനം പറഞ്ഞു വയ്ക്കുന്ന വാചകം ഉണ്ടല്ലോ❤️❤️❤️
ഈ രാജ്യത്തിൻ്റെ ആത്മാവ് എത്രത്തോളം ശക്തമാണ്! അതു തളരില്ല; എത്ര വേനലിലും….💪💪💪
ചെങ്കോട്ടയിൽ മാത്രമല്ല, ഇത് വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാരൻ്റെ ഹൃത്തിലും ഉയരും ദേശീയ പതാക 🙏❤️
ആദ്യ നോവൽ ആണെന്ന് തോന്നില്ല … അത്ര മാത്രം മികവോടെ അവതരിപ്പിക്കാൻ ഈ എഴുത്തുകാരന് സാധിച്ചു. ഡൽഹിയുടെ തെരുവുകളും അവിടുള്ള ആളുകളും ഒക്കെ അനുഭവത്തിൽ നാളുകളോളം ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന പോലെ.ഓരോ അധ്യായത്തിനും കഥാപാത്രങ്ങളുടെ പേരുകൾ നൽകിയതും ഒരു സന്ദേശം ആണ്…
നല്ലൊരു വായനാനുഭവം… ❤️🙏
Thank you so much for this അനീഷേട്ടാ 🙏

Arunbabu Visakh

ഹുമയൂൺ തെരുവിലെ സാക്ഷി

പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക്‌ ആണ് അനീഷ് തകടിയലിന്റെ "ഹുമയൂൺ തെരുവിലെ സാക്ഷി ". സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ...Read More

Dr Remya PG

×
ഹുമയൂൺ തെരുവിലെ സാക്ഷി

പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക്‌ ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക്‌ ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് നെയ്യ്തെടുത്ത കൃതി. ചെരുപ്പുകുത്തിയായ സുൽത്താനും തെരെസ്സയും ആനന്ദും കാളിമായും അനുരൂപും വായനക്കാരന്റെ മനസ്സിൽ പതിയാതിരിക്കില്ല. ബെൻ കി ആസാൻ എന്ന ബുദ്ധസന്യാസിയും, നായരേട്ടനും, മാധവ്ജിയും, അങ്ങനെ ഓരോരുത്തരും ഓരോ കഥകളാണ്. നോട്ട് നിരോധിച്ചത് അറിയാത്ത ശ്യാമ മനസ്സിൽ ഒരു നൊമ്പരമായി. എന്തുകൊണ്ടും ആനുകാലിക പ്രസക്തിയുള്ള ഒരു കൃതി തന്നെയാണ് ” സാക്ഷി “. എഴുത്തുകാരന് അഭിനന്ദനങ്ങൾ.

Dr Remya PG

നാമെല്ലാം ‘സാക്ഷി’കൾ.

അനീഷ് തകടിയിൽ രചിച്ച 'ഹുമയൂൺ തെരുവിലെ സാക്ഷി' എന്ന നോവൽ ഒറ്റയിരിപ്പിൽത്തന്നെ വായിച്ചു തീർത്തു. വളരെ ഇഷ്ടമായി. സൂചനകളിലൂടെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശക്തിയായി വിരൽ ചൂണ്ടുന്ന - ചരിത്രത്തിൻ്റെ കാണാപ്പുറങ്ങളിലേയ്ക്ക് കണ്ണോടിക്കുന്ന - ചരിത്രത്തിൻ്റെ നിഗൂഢതകളിൽ...Read More

Vattapparampil Peethambaran

×
നാമെല്ലാം ‘സാക്ഷി’കൾ.

അനീഷ് തകടിയിൽ രചിച്ച ‘ഹുമയൂൺ തെരുവിലെ സാക്ഷി’ എന്ന നോവൽ ഒറ്റയിരിപ്പിൽത്തന്നെ വായിച്ചു തീർത്തു. വളരെ ഇഷ്ടമായി. സൂചനകളിലൂടെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശക്തിയായി വിരൽ ചൂണ്ടുന്ന – ചരിത്രത്തിൻ്റെ കാണാപ്പുറങ്ങളിലേയ്ക്ക് കണ്ണോടിക്കുന്ന – ചരിത്രത്തിൻ്റെ നിഗൂഢതകളിൽ ഒളിഞ്ഞു കിടക്കുന്ന കഥാഗതിയുള്ള സാക്ഷിയെ നമുക്കു കാട്ടിത്തരുന്നു അനീഷ്. സത്യത്തിലേയ്ക്കുള്ള പൂട്ടുതുറക്കുന്ന താക്കോൽ ഈ നോവലിലുണ്ടെന്ന ആമുഖക്കുറിപ്പ് യാഥാർത്ഥ്യമാക്കുന്ന നോവൽ നമ്മെ സത്യത്തിൻ്റെ ഉള്ളറകൾ കാട്ടിത്തരുന്നു.അനീഷിൻ്റെ രണ്ടാമത്തെ നോവലാണിത്. എഴുത്തിൻ്റെ മേഖലയിലെ എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് നോവലിലെ ആനന്ദിനെപ്പോലെ ഉയരങ്ങളിലെത്താൻ അനീഷിനു കഴിയട്ടെയെന്ന് ആശിക്കുന്നു. പ്രിയപ്പെട്ട അനീഷ് അഭിനന്ദനങ്ങൾ, ആശംസകൾ.

Vattapparampil Peethambaran

ഹുമയൂൺ തെരുവിലെ സാക്ഷി — അനീഷ് തകടിയിൽ

  ഈ പുസ്തകം എനിക്ക് വായിക്കാനായി തന്നത് എന്റെ മകളാണ്. അനീഷ് എനിക്ക് പുതിയ എഴുത്തുകാരനാണ്. യാതൊരു മുൻവിധിയും കൂടാതെ തന്നെ രണ്ടു മാസം മുൻപേ രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു. ശരിക്കും...Read More

Prasannakumar

×
ഹുമയൂൺ തെരുവിലെ സാക്ഷി — അനീഷ് തകടിയിൽ
 
ഈ പുസ്തകം എനിക്ക് വായിക്കാനായി തന്നത് എന്റെ മകളാണ്. അനീഷ് എനിക്ക് പുതിയ എഴുത്തുകാരനാണ്. യാതൊരു മുൻവിധിയും കൂടാതെ തന്നെ രണ്ടു മാസം മുൻപേ രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു. ശരിക്കും രണ്ടു മണിക്കൂറിനുള്ളിൽ തീർക്കാനുള്ളതേ ഉള്ളു. എന്നാൽ എന്റെ അസുഖം ഇപ്പോൾ എന്നെ അതിനു അനുവദിക്കുന്നില്ല. കീമോ തെറാപ്പി യുടെ നൂലിഴകൾ ശരീരത്തിലുടനീളം ഓടി എന്റെ ശക്തിയെ ആവാഹിക്കുമ്പോൾ ക്ഷീണമാണ് സ്ഥായിയായ ‘ഭാവം ‘- ഭാവമല്ല ശരിക്കും ‘അനുഭവം ‘.
പുസ്തകത്തെപ്പറ്റി എന്തെങ്കിലും എഴുതി അറിയിക്കു എന്നു അവൾ പറഞ്ഞത് പ്രകാരം ആണ് ഈ കുറിപ്പ്.. വായനയുടെ ലോകത്തെ നാല്പത് വർഷത്തിന് മേലെയുള്ള എന്റെ സീമയിൽ ഈ പുസ്തകം തന്നത് പുതിയൊരനുഭവമായിരുന്നു. കാൻവാസ്‌ വളരെ വലുതാണ്. പഴയ ഡൽഹിയും പുതിയ ഡൽഹിയും സംഗമിക്കുന്ന ഹിന്ദുസ്ഥാനത്തിന്റെ പഴയ തലസ്ഥാന നഗരിയെ ഒരു ചെറിയ ഇതിവൃത്തത്തിൽ ഒതുക്കുക വളരെ ദുഷ്കരം ആണ്. വ്യാസനു പോലും എത്ര വലിയ പുസ്തകം എഴുതേണ്ടി വന്നു. മലയാളത്തിൽ തന്നെ എത്ര എഴുത്തുകാർ, എഴുതിയാലും എഴുതിയാലും തീരാത്ത ഡൽഹി. ദില്ലി ആകുന്നതിനു മുൻപുള്ള ഡൽഹി എനിക്ക് പരിചിതം ആണ്..ഇന്ദിരയെ വെടിവയ്ക്കുമ്പോൾ ഞാൻ ഡൽഹിയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഈ പുസ്തകം പലതിന്റെയും ഓർമ പുതുക്കലും കൂടിയാണ്.
ഇതിലെ കഥ തന്തു തികച്ചും നൂതനവും രചനാരീതി അതീവ ഹൃദ്യവും ആണ്. നമുക്ക് അനുഭവ വേദ്യമാകുന്ന സുന്ദരമായ കഥ പറച്ചിൽ.. കഥാപാത്രങ്ങൾ ആകട്ടെ പുതുപുത്തൻ സിനിമ കാഴ്ച പോലെ. നിസാരനായ നായരേട്ടൻ മുതൽ കഥാനായകൻ ആയ സുൽത്താൻ വരെ ( എനിക്ക് നായകൻ ആനന്ദ് അല്ല ). നായികയും ഇഷ്ട കഥാപാത്രവും തെരേസ തന്നെ.
പ്രിയ വായനക്കാരെ… ഒരു പുതിയ ഇതിവൃത്തo മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി ആണ് അനീഷ് തകടിയിൽ എഴുതിയ ഹുമയൂൺ തെരുവിലെ സാക്ഷി.. ഇത് വായിച്ചാൽ നിങ്ങൾക്കു അതൊരിക്കലും ഒരു നഷ്ടമാകില്ല..
പ്രസന്നകുമാർ

Prasannakumar

Submit Your Review You are not allowed to submit a review. Please Log In

onwin