യാ ഹുദാ…
ബുദ്ധപ്രകാശത്തിലൂടെ…
ഹേയ് ! എന്റെ ഫ്രാന്ത് കലർന്ന ഉന്മാദം.. എന്തിന്റെയൊക്കെയോ തുടർച്ചകൾ…
നിനക്ക് നിന്റെ സ്നേഹം നൽകാം.. പക്ഷെ നിന്റെ ചിന്തകൾ നൽകരുത്. എന്തെന്നാൽ അവർക്കു അവരവരുടേതായ ചിന്തകളുണ്ട്…. Aneesh ചേട്ടായി… ഇത് ഇന്നുള്ള എന്റെ തിരിച്ചറിവാണ് ഈ വരികൾ….. സ്നേഹത്തിനപ്പുറം ചിന്തകൾ കൂടി നൽകിയപ്പോൾ പലതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഏറ്റവും ഇഷ്ടപെട്ട ഒന്ന് കൈവിട്ടു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു…. “സ്നേഹം നൽകാം, പക്ഷെ നിന്റെ ചിന്തകൾ നൽകരുത് ” ഈ വരികൾ ഒരു പുതിയ തുടക്കമാകട്ടെ…
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു…
പ്രപഞ്ചം നിറയുന്ന പരമാത്മാവിനേക്കാൾ പ്രിയം വിയർപ്പിന്റെ മണമുള്ള ജീവാത്മാവിനെയാണ്.. അതിനാൽ നീയിനിക്ക അന്യനല്ല.. ഞാൻ തന്നെയാണ്.. അതാവാം നമ്മൾളെ ഇണക്കുന്ന അദ്വൈതം.. 
യാത്ര പറയാതെയാണ് എന്റെ മടക്കം. തിരിഞ്ഞു നോക്കാതെയുള്ള പ്രയാണം.. 
മരണം രംഗബോധമില്ലാത്ത കോമാളിയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോൾ കടന്നുവരുന്ന കോമാളി… നമുക്ക് അന്നുവരെ പ്രിയപെട്ടതായിരുന്നതിനെ വെറും ‘ബോഡി’ എന്ന രണ്ടുവാക്കിൽ ഒതുക്കുന്ന വെറും കോമാളി 
യാ ഹുദാ… നീ പ്രകാശം പരത്തുന്നവരായി ഈ ഭൂമിയിൽ പാറി നടക്കുന്നു. പ്രകാശം പരത്തുന്ന അനേകം മിന്നാമിനുങ്ങുകളായി നീ ഇവിടെ തന്നെയുണ്ട്.. 
നീ പല പേരുകളിൽ അറിയപ്പെടുന്നു. അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു അല്ലേ ചെല്ലാ ??!
ഒരു ജന്മത്തിൽ കേൾക്കേണ്ട ഏറ്റവും ശ്രേഷ്‌ഠമായ വാക്കുകൾ. ഇതിനപ്പുറം എന്താണ് എന്റെ പത്രത്തിൽ നിറക്കേണ്ടത് ? പ്രകാശം ഉള്ളിൽ പരത്തിയ പ്രിയ സുഹൃത്തിനുമുന്നിൽ പ്രണമിക്കുന്നു… 
ഞാൻ വെറും കുളന്ത… അതെ ചില തീരുമാനങ്ങൾ അങ്ങനെയാണ്.. അവ നിന്ന് കത്തുക തന്നെ ചെയ്യും..
വീശിയടിക്കുന്ന കാറ്റിനടിയിലും മെഴുകുതിരി അണയാതെ നിൽപ്പുണ്ട്.. പ്രകാശം പരത്തുന്നവർ പല രൂപത്തിൽ പല ഭാവത്തിൽ… അവനെ മനുഷ്യൻ പല പേരുകൾ വിളിക്കുന്നു….
നമ്മുടെ യാത്രയിൽ ഒന്നും ആരുടേയും സ്വന്തമല്ലന്നറിയണം.. ഓരോന്നും ഓരോന്നായിത്തന്നെ നിലകൊള്ളണം.. Letting go… വിട്ടുകളയുന്നതിന്റെ വിശുദ്ധ വേദം.. ഒന്നും സ്വന്തമല്ലെന്ന തിരിച്ചറിവ്.. വെട്ടിപിടിക്കുന്നതും നേടിയെടുത്തതുമെല്ലാം ഈ പ്രകൃതിയിൽ നേരത്തെ ഉള്ളതാണെന്നും അവ ഇനി മറ്റാർക്കോ ഉള്ളതാണെന്നുമുള്ള നേര്
..
യാ ഹുദാ…… ഉള്ളിലെ വിശുദ്ധ ദേശത്തിരുന്നുകൊണ്ടു നി ചൊരിഞ്ഞ സ്നേഹത്തിനു നന്ദി… ചൊരിഞ്ഞ ദാനത്തിനു, താളിന്, കരുതലിനു, നിറഞ്ഞു പൊന്തിയ സ്നേഹത്തിനു, എല്ലാത്തിനും നന്ദി….
അനീഷേട്ടയി… എവിടെയൊക്കെയോ ഒരു നീറ്റൽ… വായിക്കുമ്പോൾ ചിലതൊക്കെ മുന്നിൽ വന്നു നിൽക്കുന്നത് പോലെ…. ഇതൊക്കെ ചേട്ടായി സഞ്ചരിച്ച വഴികളാണെങ്കിലും എവിടെയൊക്കെയോ എപ്പോഴൊക്കെയോ കണ്ടുമറന്ന രൂപങ്ങൾ…. എല്ലാർക്കും മനസിലാകുന്ന രീതിയിൽ തന്നെ ചേട്ടായി ഇത് അവതരിപ്പിച്ചിട്ടുണ്ട്…. അതിൽ എനിക്ക് ഈ ബുക്ക് വായിക്കുമ്പോൾ മനസ്സിൽ കൊണ്ട വരികൾ മുകളിൽ കുറിച്ചു എന്ന് മാത്രം….. ഇനിയും ഇതുപോലുള്ള നല്ല കൃതികൾ പ്രതീക്ഷിക്കുന്നു….. എല്ലാ വിധ ഭാവുകങ്ങളും… ബുദ്ധപ്രകാശത്തിലൂടെ എല്ലായിടവും പ്രകാശം പരക്കട്ടെ….. 

