പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക് ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക് ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് നെയ്യ്തെടുത്ത കൃതി. ചെരുപ്പുകുത്തിയായ സുൽത്താനും തെരെസ്സയും ആനന്ദും കാളിമായും അനുരൂപും വായനക്കാരന്റെ മനസ്സിൽ പതിയാതിരിക്കില്ല. ബെൻ കി ആസാൻ എന്ന ബുദ്ധസന്യാസിയും, നായരേട്ടനും, മാധവ്ജിയും, അങ്ങനെ ഓരോരുത്തരും ഓരോ കഥകളാണ്. നോട്ട് നിരോധിച്ചത് അറിയാത്ത ശ്യാമ മനസ്സിൽ ഒരു നൊമ്പരമായി. എന്തുകൊണ്ടും ആനുകാലിക പ്രസക്തിയുള്ള ഒരു കൃതി തന്നെയാണ് ” സാക്ഷി “. എഴുത്തുകാരന് അഭിനന്ദനങ്ങൾ.
Previous Post
ഹുമയൂൺ തെരുവിലെ സാക്ഷി Next Post
ഹുമയൂൺ തെരുവിലെ സാക്ഷി Admin
Writer, Novelist, Media Person, Publisher
Recommended Posts
2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി. ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി […]
പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക് ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക് ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് […]