ചരിത്രത്തിൻ്റെ വെളുമ്പിലൂടെ നടക്കുന്ന ഒരു ഭാവനാ സഞ്ചാരമെന്ന് അനീഷ് തകടിയിലിൻ്റെ നോവലിനെ വിളിക്കാമെന്നു തോന്നുന്നു.’ ഹുമയൂൺ തെരുവിലെ സാക്ഷി’ പൂർണമായും ഭാവനാസൃഷ്ടിയാണ്. എന്നാലും അത് ചരിത്രത്തിലേക്കുള്ള ടോർച്ച് മിന്നിക്കലും ആവുന്നുണ്ട്. ചരിത്രത്തെത്തന്നെ തിരുത്തി എഴുതാനുള്ള വർത്തമാന ശ്രമങ്ങൾക്കിടയ്ക്ക് ഇത്തരം ടോർച്ചടികൾക്ക് സവിശേഷമായ പ്രസക്തിയുമുണ്ട്.
ചരിത്ര സൃഷ്ടാക്കൾ അല്ലെങ്കിലും ചരിത്ര നിർമ്മിതികളുടെ പ്രതിനിധാനമാകാവുന്ന കുറെ കഥാപാത്രങ്ങൾ ഓരോ അധ്യായത്തിലും അവതരിക്കപ്പെടുന്ന രചനാരീതിയാണ് ഈ ചെറു നോവലിൻ്റേത്. ചരിത്രത്തിലെ നീതികേടുകളെ അതിൻ്റെ കർത്താക്കളുടെ / ഇരകളുടെ അനന്തര തലമുറ എങ്ങനെ നോക്കിക്കാണുന്നു എന്ന കൗതുകക്കാഴ്ച, ഈ നോവലിൽ ‘ സംഘർഷ ഭരിതമായി ‘ വളർത്തിയെടുക്കുന്നതിൽ അനീഷ് എത്ര കണ്ട് വിജയിച്ചിരിക്കുന്നു എന്നത് വിമർശനബുദ്ധ്യാ പരിശോധിക്കാവുന്നതാണെങ്കിലും അതിലെ പുതുമയെ അഭിനന്ദിക്കാതിരിക്കാനാവില്ല. ആ പുതുമ തന്നെയാണ് ചരിത്രത്തിലെക്കുള്ള തെളിച്ചമായി നോവലിനെ മാറ്റുന്നതും.

Recommended Posts

ഹുമയൂൺ തെരുവിലെ സാക്ഷി

2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി. ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി […]

Admin

ഹുമയൂൺ തെരുവിലെ സാക്ഷി

പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക്‌ ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക്‌ ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് […]

Admin