കണ്ടന്റെയും കറുത്തമ്മയുടെയും ഏക മകൻ മണി കണ്ടൻ 🤺. പൂങ്കുടിക്ക് പ്രാണപ്രിയൻ😍, വാവർക്കു തോഴൻ🫂, കൊച്ചുകടുത്തയ്ക്ക് ജീവൻ 🥰, രാമൻ കടുത്തയ്ക്ക് പ്രിയപ്പെട്ട ശിഷ്യൻ 🏹, പന്തളം ജനതയ്ക്കു പെരുമ്പാറ്റയെ അടക്കാൻ പിറന്ന അവതാരം 🕺🏿🕺🏿🕺🏿
ജനിച്ചു വളർന്നത് മണ്ഡലകാലങ്ങൾ ആഘോഷിചാണ്.കുട്ടിക്കാലത്ത് പറഞ്ഞു കേട്ട പന്തള രാജകുമാരനിൽ നിന്നും മലയരയൻ മണി കണ്ടനിലേക്കുള്ള ദൂരം ഈ #അയ്യപ്പൻ കാണിച്ചു തരുന്നു. അത്ര എളുപ്പമല്ല മണി കണ്ടനെവെച്ചു എഴുതാൻ. പക്ഷെ, അക്കാര്യത്തിൽ കഥാകൃത്ത് Aneesh Thakadiyil വിജയിച്ചിരിക്കുന്നു..👏, ചിലരുടെ മരണങ്ങൾ സങ്കടപെടുത്തിയെങ്കിലും..😶
കാട്ടാറിനെ സ്നേഹിച്ച, കാടുകളിൽ അലയുന്ന, കൊടും കാട്ടിൽ വസിക്കുന്ന അയ്യപ്പാ.. ചരിത്രമാണ്, ചരിതത്തിന്റെ വകഭേദമാണ്.. വായിക്കണം..
“അയ്യപ്പത്തിന്തകത്തോo തോം
മണികണ്ടൻ തിന്തകത്തോo
മണികണ്ടൻ തിന്തകത്തോo തോം
അയ്യപ്പത്തിന്തകത്തോo”
Aneesh Thakadiyil
NB: ജനുവരിയിൽ എഴുത്തുകാരനിൽ നിന്നും പുസ്തകം കൈപറ്റിയത് ആണെങ്കിലും ആരോഗ്യകാരണങ്ങളാൽ അന്ന് വായിക്കാൻ പറ്റിയില്ല. ഇപ്പോൾ മനസ്സിരുത്തി വായിച്ചിരിക്കുന്നു.. 😊
Admin
Writer, Novelist, Media Person, Publisher
Recommended Posts
2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി. ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി […]
പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക് ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക് ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് […]