ഇങ്ങനെയൊരു പുസ്തകം എഴുതണമെങ്കിൽ നിങ്ങൾ എത്ര ദൂരം എന്തുമാത്രം ജീവിതങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും………..
അനീഷ് തകടിയിൽ രചിച്ച ‘ഹുമയൂൺ തെരുവിലെ സാക്ഷി’ എന്ന നോവൽ ഒറ്റയിരിപ്പിൽത്തന്നെ വായിച്ചു തീർത്തു. വളരെ ഇഷ്ടമായി. സൂചനകളിലൂടെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശക്തിയായി വിരൽ ചൂണ്ടുന്ന – ചരിത്രത്തിൻ്റെ കാണാപ്പുറങ്ങളിലേയ്ക്ക് കണ്ണോടിക്കുന്ന – ചരിത്രത്തിൻ്റെ നിഗൂഢതകളിൽ ഒളിഞ്ഞു കിടക്കുന്ന കഥാഗതിയുള്ള സാക്ഷിയെ നമുക്കു കാട്ടിത്തരുന്നു അനീഷ്. സത്യത്തിലേയ്ക്കുള്ള പൂട്ടുതുറക്കുന്ന താക്കോൽ ഈ നോവലിലുണ്ടെന്ന ആമുഖക്കുറിപ്പ് യാഥാർത്ഥ്യമാക്കുന്ന നോവൽ നമ്മെ സത്യത്തിൻ്റെ […]
ഈ പുസ്തകം എനിക്ക് വായിക്കാനായി തന്നത് എന്റെ മകളാണ്. അനീഷ് എനിക്ക് പുതിയ എഴുത്തുകാരനാണ്. യാതൊരു മുൻവിധിയും കൂടാതെ തന്നെ രണ്ടു മാസം മുൻപേ രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു. ശരിക്കും രണ്ടു മണിക്കൂറിനുള്ളിൽ തീർക്കാനുള്ളതേ ഉള്ളു. എന്നാൽ എന്റെ അസുഖം ഇപ്പോൾ എന്നെ അതിനു അനുവദിക്കുന്നില്ല. കീമോ തെറാപ്പി യുടെ നൂലിഴകൾ ശരീരത്തിലുടനീളം ഓടി […]